നർമ്മ മുഹൂർത്തങ്ങളും, സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ട്രെയിലർ എത്തി

സമൂഹത്തിലെ പല ആചാരങ്ങൾക്കും അനാചാരങ്ങൾക്കും എതിരേ നർമ്മ മുഹൂർത്തങ്ങളിലൂടെ വിമർശനം നടത്തി കൊണ്ട് ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ട്രെയിലർ എത്തി
ജി . മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ട്രയിലർ എത്തിയിരിക്കുന്നത്.
ഈ ചിത്രത്തിൻ്റെ മുൻപ് പുറത്തുവിട്ട അപ്ഡേഷനുകളെല്ലാം വൈറലായത്
ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു.
തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ റിയലിസ്റ്റിക്കായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സാധാരണക്കാരുടെ ജീവിതത്തിൻ്റെ എല്ലാ ചേരുവകളും ഈ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.
ഒരു നാട്ടിൻപുറം എങ്ങനെയാണോ അതിൻ്റെ നേർക്കാഴ്ച്ച തന്നെയാണ് ഓട്ടംതുള്ളൽ എന്ന ഈ ചിത്രം . .
ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.
കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി.
എക്സികുട്ടീവ് പ്രൊഡ്യൂ സേർസ് – ഹിരൺ മഹാജൻ,. ജി..മാർത്താണ്ഡൻ. .
വിജയരാഘവൻ കേന്ദ്ര പഥാ ത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ …..
അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിൻ്റേതാണു തിരക്കഥ .
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ
സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മാനേജേഴ്സ് – റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.
ഗുഡ് വിൽ എൻ്റെർടൈൻ
മെൻ്റൊണ് ഈ ചിത്രം പ്രദർശനത്തിനെ
ത്തിക്കുന്നു.
