Blog Details

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ ചെയ്തു

November 7, 2026 0 5

ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും , കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം വീട്ടുമുറ്റത്താണ് മോഹൻലാൽ എത്തിയത്. ഇവിടെ അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാനാണ് മോഹൻലാൽ എത്തിയിരിക്കുന്നത്… L368 എന്ന താൽക്കാലിക പേരിലാണ് ഇപ്പോൾ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത് .ഒക്ടോബർ മുപ്പത് വെള്ളിയാഴ്ച്ച കൊച്ചിയിൽചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങിയത് നവംബർ രണ്ടിന് ഈ ലൊക്കേഷനിലാണ്.തികച്ചുംസാധാരണക്കാരൻ്റെ വേഷവിധാനം.പക്ഷെ ഈ കഥാപാത്രത്തിൻ്റെ പിന്നിൽ അനൂപ് സത്യൻ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്തൊക്കെയാണന്ന് നമുക്കു കാത്തിരിക്കാം.L368 എന്ന് എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും ഒരു സൈൻ ലാംഗ്വേജ് എലമെൻ്റെ ഇതിൻ്റെ പിന്നിലുണ്ട്.L എന്നത് ലൗ എന്നാണന്ന് ചിത്രത്തിൻ്റെ ലോഞ്ചിംഗ് വേളയിൽ സംവിധായകൻ അനൂപ് സത്യൻ സൂചിപ്പിച്ചിരുന്നു.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ അവതരിപിക്കുന്ന ഈ ചിത്രം ബിനു ജോർജ് അലക്ണ്ടർ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ബിനു ജോർജ്ജ് അലക്‌സാണ്ടറാണ് നിർമ്മിക്കുന്നത്.” ഈ ചിത്രം ഏതു ജോണറിലുള്ളതാണന്നു പറയാൻ കഴിയില്ല.. പ്രണയവും, ഇമോഷണൽ ഡ്രാമയും നർമ്മവും ആക്ഷനുമെല്ലാം ഈ ചിത്രത്തിന് അകമ്പടിയായുണ്ടന്ന് അനൂപ് സത്യൻ പറഞ്ഞു. വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഇദ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്.കൊച്ചി, ഇടുക്കി മംഗലാപുരം ഉൾപ്പടെ കർണ്ണാടകയുടെ നിരവധി ലൊക്കേഷനുകൾ ചിത്രത്തിൽ പ്രധാന പശ്ചാത്തലമാകുന്നുണ്ട്. മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നും കണ്ടെടുത്ത മൂന്ന് തീയേറ്റർ ആർട്ടിസ്റ്റുകൾ ഊ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.ഇവ , തെന്നൽ ,മുകേഷ് ,അജു വർഗീസ്, സംഗീത് പ്രതാപ് , രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്..ഗാനങ്ങൾ – കൈതപ്രം.സംഗീതം – ജെയ്ക്ക്ബിജോയ്‌സ്,ഛായാഗ്രഹണം- ഷഹ്‌നാസ് ജലാൽ.കലാസംവിധാനം- പ്രശാന്ത് മാധവൻ.കോസ്റ്റ്യം ഡിസൈൻ- സുജിത് സുധാകർ.മേക്കപ്പ് -സജീവ് സജി,സിങ്ക് സൗണ്ട്- അനിൽ രാധാകൃഷ്ണൻ,വി.എഫ്.ക്‌സ്- വിഷ്‌ണു പിഷാരടി.ആക്ഷൻ- സ്റ്റണ്ട് സെൽവ .ഡിസൈൻ- എസ്തറ്റിക്ക് കുഞമ്മ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അതുല്യ മധു.പ്രൊഡക് ഷൻ മാനേജർ- ആദർശ് ലൈല സുന്ദർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- .ശ്രീക്കുട്ടൻ. ധനേഷ് പ്രൊഡക്‌ഷൻ കൺട്രോളർ – ബിജു തോമസ്.ആശിർവ്വാദ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ് .

1,291 Views

Make A Comment

Cart (0 items)
UP