Blog Details

മഹാ ‘വിജയം’ ആവർത്തിക്കാൻ നിവിനും അൽഫോൺസ് പുത്രനും; NP 50യുമായി പ്രേമം ടീം.!

June 28, 2026 0 78

മലയാള സിനിമയിൽ വലിയൊരു വിപ്ലവം സൃഷ്ടിച്ച ‘പ്രേമം’ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയതാരം നിവിൻ പോളിയും ഹിറ്റ് മേക്കർ അൽഫോൺസ് പുത്രനും വീണ്ടുമൊന്നിക്കുന്നു. ആരാധകർ ഏറെ
ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘വിജയം’ എന്ന് പേരിട്ടിരിക്കുന്ന, നിവിൻ പോളിയുടെ കരിയറിലെ അൻപതാം ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പ്രഖ്യാപന വീഡിയോയുടെ ലോഞ്ചിങ് എറണാകുളം പത്മ തിയേറ്ററിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അരങ്ങേറി.

വലിയൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, റേസിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ അൽഫോൺസ് പുത്രൻ ചിത്രത്തിൽ, മുൻ ചിത്രങ്ങളുടേതിന് സമാനമായ എല്ലാ ചേരുവകളും ഉണ്ടായിരിക്കും. ‘വിജയ’ത്തിന്റെ രചനയും, ചിത്രസംയോജനവും അദ്ദേഹം തന്നെ നിർവ്വഹിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്സും, സിനിഹോളിക്സ് പിക്ച്ചേഴ്സിന്റെ ബാനറിൽ ടോൺസൺ ടോണി, സുനിൽ രാമടി, പ്രശാന്ത് ജെ എസ്, എന്നിവരും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ & പ്രൊജക്റ്റ് ഡിസൈൻർ കുട്ടു ശിവാനന്ദനാണ്.

ബോളിവുഡിൽ തരംഗം സൃഷ്‌ട്ടിച്ച ധുരന്ധർ 1, ധുരന്ധർ 2 റിവഞ്ച് എന്നീ സിനിമകളുടെയും ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ഡ്രാമാ സീരിസ് ബാ**ഡ്സ് ഓഫ് ബോളിവുഡിൻ്റെയും പശ്ചാത്തല സംഗീതമൊരുക്കിയ സ്റ്റീവ് കോട്ടൂരാണ് വിജയത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. അൽഫോൻസ് പുത്രനെ ട്രോളിക്കൊണ്ട് തുടങ്ങുന്ന 4 മിനിറ്റ് വീഡിയോ ഏറെ രസകരമാണ്. സിനിമക്ക് പുറമെ ആത്മാർത്ഥ സുഹൃത്തുക്കളായ രണ്ടു പേരുടെ റീയൂണിയനും വിജയത്തിനായി ഇരുവരും ഒരുമിച്ചു സഞ്ചരിക്കുന്ന വീഡിയോയ്ക്ക് സോഷ്യൽമീഡിയയിൽ വലിയ സ്വീകരണം ലഭിക്കുകയാണ്. ആകർഷകവും പരുക്കൻ രൂപഭാവവുമുള്ള ടെക്സ്ചറിലാണ് ‘വിജയം’ എന്ന ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഈ കൂട്ടുകെട്ടിന്റെ മുൻ ചിത്രങ്ങൾ തിയേറ്ററുകളിൽ സൃഷ്ടിച്ച തരംഗം കണക്കിലെടുക്കുമ്പോൾ നിവിൻ പോളിയുടെ കരിയറിലെ ഈ അൻപതാം ചിത്രം ബോക്സ് ഓഫീസിൽ പുതിയ വിജയചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങളും അണിയറ പ്രവർത്തകരുടെ വിശദാംശങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും. ഡിജിറ്റൽ മാർക്കറ്റിംഗ്: അഖിൽ വിഷ്ണു വി.എസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഒ: ഹെയിൻസ്, അക്ഷയ് പ്രകാശ്.

Make A Comment

Categories

FILTER BY SIZE

Cart (0 items)
UP