Blog Details

സമ്പത്തിലും , പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്?

November 6, 2026 0 10

മായൻ ടീസർ നൽകുന്ന ഉത്തരം എന്ത് ?

സമ്പത്തിലും പ്രൗഢിയിലും, മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമമൂലയിൽ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടുണ്ടാകും.
പുർവ്വ പിതാക്കന്മാർക്കു വേണ്ടിയാണ് ഇതൊഴിച്ചിട്ടിട്ടുള്ളത് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെ
ങ്കിലും ഈ മുറിയുടെ യഥാർത്ഥ അവകാശി മറ്റൊരാളാണ്.
കറുത്തച്ചൻ.

“ഈ ദൈവത്തെകൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെ ക്കൊണ്ട് സാധിക്കും”
ജിതിൻ. കെ. ജോസ് സംവിധനം ചെയ്യുന്ന മായൻ ചാപ്റ്റർ1 എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗങ്ങളാണിത്.

ഒരു ടി.വി. ചാനലിലെ വാർത്താ അവതരണം പോലെയാണ് ഈ വാക്കുകൾ ടീസറിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഒരു സിനിമയുടെ പ്രധാന കണ്ടൻ്റ് ഇത്തരമൊരു പുതുമയോടെ അവതരിപ്പിച്ചതു തന്നെ ഏറെ കൗതുകം പകരുന്നു..
ടീസറിലെ ഈ അറിയിപ്പുകൾ ക്കൊപ്പം തന്നെ ഭീതിയും, വയലൻസുമൊക്കെ നൽകുന്ന രംഗങ്ങളും ടീസറിനെ വ്യത്യസ്ഥമാക്കുന്നു..
ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്.
കളങ്കാവൽ എന്ന തൻ്റെ ആദ്യചിത്രത്തിലൂടെ ത്തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ് ജിതിൻ കെ ജോസ് .
മമ്മൂട്ടി എന്ന നടൻ്റെ മുൻവിധികളെ തകിടം മറിച്ചു കൊണ്ടുള്ള ഒരു സമീപനമാണ് കളങ്കാവിൽ എന്ന ചിത്രത്തിലൂടെ ജിതിൻ . കെ.. ജോസ് . സ്വീകരിച്ചത്. ആ പുതുമയും വ്യത്യസ്ഥവുമായ സമീപനവും ഈ ചിത്രത്തിലും പ്രതീക്ഷിക്കാം.
മികച്ച ചിത്രങ്ങളായ ഓർഡിനറി അനാർക്കലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ദുരൂഹതകളും വിപരീത ആചാരങ്ങളുമൊക്കെ നിലനിൽക്കുന്ന ഒരു മേഖലയിലേക്കാണ് ജിതിൻ. കെ. ജോസ്. പ്രേഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്.
നമ്മുടെ സമൂഹത്തിൻ്റെ വിശ്വാസങ്ങളേയും, ആചാരങ്ങളേയും തകിടം മറിക്കാൻ പോരുന്നതാണ് മായൻ ചാപ്റ്റർ1 എന്നു തന്നെ പറയാം.
പുരാതനമായ ക്രിസ്ത്യൻ തറവാടുകളിൽ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന കറുത്തച്ചനൂട്ട് എന്ന ദുർമ്മന്ത്രവാദവും ഈ ചിത്രത്തിൻ്റെ പ്രമേയത്തിലെ പ്രധാന ഘടകമാണന്നു പറയപ്പെടുന്നു..
ആക്ഷനും, വയലൻസിനും, ഇമോഷണൽ ഡ്രാമകളും ദുരൂഹതകളുമെല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർടൈനറായിരിക്കും ഈ ചിത്രം
.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്..: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി .
എഡിറ്റിംഗ്- പ്രവീൺ കുമാർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ.
കലാ സംവിധാനം- സുനിൽ ദാസ്
മേക്കപ്പ് – അമൽ ചന്ദൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്
സ്‌റ്റിൽസ്- സിനറ്റ് സേവ്യർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി .
പ്രൊഡക്ഷൻ, കിരൺ കാന്ത്.
കൺട്രോളർ- ദീപക് പരമേശ്വരൻ

2,815 Views

Make A Comment

Cart (0 items)
UP