Blog Details

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

October 14, 2026 0 37


മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ എം. പത്മകുമാർ ബോളിവുഡ്ഡിലേക്കു കടക്കുന്നു.
ആദ്യ ചിത്രം സൂര്യയാണ്.
സുപ്പർ താരമായ സണ്ണി ഡിയോൾ നായകനായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സണ്ണി ഡിയോളിന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു.
ജയ്പൂർ, ഉദയ്പൂർ, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം നവംബർ ഇരുപതിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്ന അനൗൺസ്മെന്റോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

എം.എം. മൂവീസിൻ്റെ ബാനറിൽ കമൽ മുക്കൂട്ട് അവതരിപ്പിക്കുന്ന ‘സൂര്യ’യുടെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലും എഡിറ്റിംഗ് ബല്ലു സലൂജയും നിർവ്വഹിക്കുന്നു. ഷാഹി കബീറിൻ്റെ കഥക്ക് കരൺ റസ്ദാൻ,നീരജ് പാഠക്,മായങ്ക് ശർമ്മ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു..ഉത്തംസിംഗ്,രഞ്ജിൻ രാജ് എന്നിവർ ഗാനങ്ങൾ ഒരുക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകുന്നത് ഉത്തം സിംഗ് ആണ്..ഒരു അഭിനേതാവ് എന്ന നിലയിൽ സണ്ണി ഡിയോളിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ പറയുന്ന ചിത്രത്തിൽ സണ്ണിയെ കൂടാതെ പ്രശസ്ത ബോളിവുഡ് അഭിനേതാക്കളായ രവി കിഷൻ,ടിനു ആനന്ദ്,മനീഷ് വാധ്വാ,ജിഷു സെൻഗുപ്ത,രോഹിത് തിവാരി,ഖാലിദ് സിദ്ധിക്കി,അനൂപ് ത്രിവേദി എന്നിവരും അണിനിരക്കുന്നു..പ്രഗ്യാ ജയ്സ്വാൾ,തനുശ്രി ചക്രവർത്തി എന്നിവർ നായികമാരാവുന്ന ചിത്രം നവംബർ 20 ന് Zee സിനിമാസ് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു

2,716 Views

Make A Comment

Cart (0 items)
UP